എൻഡോസൾഫാൻ ദുരിതബാധിതർക്ക് നിർമിച്ച വീടുകളുടെ ശോചനീയാവസ്ഥയിൽ ഇടപെട്ട് ഹൈക്കോടതി. 36 വീടുകൾ പണികൾ പൂർത്തിയാക്കി ഉടൻ ഇരകൾക്ക് നൽകണമെന്ന് കാസർകോഡ് ജില്ലാ കളക്ടറോട് ഹൈക്കോടതി ഉത്തരവിട്ടു.എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള വീടുകളുടെ ജീർണാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സത്യസായി ഓർഫനേജ് ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. ഇരകൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത് എന്നും 24 ലക്ഷം മാത്രമാണ് നൽകേണ്ടത് എന്നും കോടതി പറഞ്ഞു. സമയബന്ധിതമായി ഇരകളെ മാറ്റി പാർപ്പിക്കണമെന്നും കോടതികൂട്ടിച്ചേർത്തു. ഹൈക്കോടതിയിൽ ഓണ്‍ലൈനായാണ് കാസർകോട് ജില്ലാ കലക്ടർ ഹാജരായത്. വീടുകളുടെ പണിപൂർത്തിയാക്കിയതാണ്. പൂർത്തിയാക്കിയ വീടുകൾ എത്രയും വേഗം കൈമാറുമെന്നും സർക്കാർ അറിയിച്ചു. ഏത്രയും വേഗത്തിൽ വീടുകൾ കൈമാറണമെന്നും ഉത്തരവാദിത്തം ജില്ലാ കല്കടറെ ഏൽപ്പിക്കുന്നുവെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വർഷം എൻഡോസൾഫാൻ ഇരകൾക്ക് നീതിവേണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു. 18 ദിവസം നീണ്ടുനിന്നതിന് ശേഷമാണ് സമരം നിർത്തിവെച്ചത്. എന്നാൽ ഒരു വർഷത്തിന് ശേഷവും എൻഡോസൾഫാൻ ദുരിതം തീരുന്നില്ല.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
