തമിഴ്നാട്ടിലെ കള്ളികുറിച്ചിയില്‍ നിയന്ത്രണം വിട്ട മിനി ബസ് വഴിയോരത്തെ മരത്തിലിടിച്ച് ആറു പേര്‍ മരിച്ചു. തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങിയ റാണിപ്പേട്ട് ജില്ലയിലെ അരാണിക്ക് സമീപം മമ്പാക്കം വാസൈപന്തലില്‍ നിന്നുള്ള 20 പേരാണ് മിനി ബസില്‍ ഉണ്ടായിരുന്നത്.

മേട്ടൂര്‍ ചെന്നൈ ത്രിച്ചി ജിഎസ്ടി റോഡിന് സമീപം ഉളുണ്ടര്‍പ്പേട്ടിലെത്തിയപ്പോഴാണ് മിനിബസ് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. സംഭവസ്ഥലത്ത് തന്നെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. സംഭവം അറിഞ്ഞെത്തിയ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മറ്റ് 14 പേരെ ആശുപത്രിയില്‍ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *