രാഹുലിനെ കണ്ടാല്‍ ഞാനും കൈകൊടുക്കുമെന്ന് പറഞ്ഞ് വി ഡി സതീശന്. കൂടാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ സസ്പെന്‍ഷനിലാണെന്നും നടപടി നിലനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തെ മുന്നില്‍ കണ്ടാല്‍ നേതാക്കള്‍ സംസാരിക്കാതെ പോകുമോ? എന്നും സതീശന് ചോദിച്ചു. രാഹുലിനെ എന്റെ മുന്നില്‍ കണ്ടാല്‍ ഞാനും ഹസ്തദാനം ചെയ്യുമെന്ന് സതീശന് മാധ്യമങ്ങളോടാണ് പറഞ്ഞത്.
അതേസമയം ലൈംഗികാരോപണ പരാതികള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തില്‍ രാഹുല്‍ സജീവമാകണമെന്ന ആവശ്യം ഡിസിസി നേതൃത്വവും മുസ്ലിം ലീഗും കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളെ അറിയിച്ചതിന് പിന്നാലെയായിരുന്നു ഇത്. മണ്ഡലത്തിലെത്തിയ രാഹുല്‍ കെപിസിസി പ്രസിഡന്റുമായും ചില നേതാക്കളുമായും ചര്‍ച്ച നടത്തിയതായാണ് വിവരം.
