കണ്ണൂർ: കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു( എ. ബാബു) പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. സംസ്ഥാനത്തുടനീളം നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ പയ്യന്നൂരിൽ നിന്ന് പിടികൂടിയിരുന്നു.

ആരോഗ്യനില മോശമായതിനെത്തുടർന്ന് ബാബുവിനെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്.

ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് ആസ്ഥാനത്തുനിന്നുള്ള ഉദ്യോഗസ്ഥരെയാണ് ഇയാളെ നിരീക്ഷിക്കാൻ നിയോഗിച്ചിരുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. ഭരണങ്ങാനം, പുതുക്കുളം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലും കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമായി നിരവധി മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *