പെണ്‍കുട്ടിയെ ഐറ്റം (സാധനം) എന്നു വിശേഷിപ്പിക്കുന്നത് ലൈംഗികാധിക്ഷേപ പരിധിയില്‍ വരുമെന്ന് മുംബൈയിലെ പ്രത്യേക കോടതി.16കാരിയായ പെണ്‍കുട്ടിയെ ലൈംഗിക അധിക്ഷേപം നടത്തിയതിന് മുംബൈയില്‍ നിന്നുള്ള പ്രതിയെ 1.5 വര്‍ഷം തടവ് ശിക്ഷ നല്‍കിയ വിധിക്കിടയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.ബിസിനസുകാരനായ പ്രതി സ്‌കൂളില്‍നിന്നു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ മുടിയില്‍ പിടിച്ചു വലിക്കുകയും ‘എന്തൊരു ഐറ്റം? എവിടെ പോവുന്നു?’ എന്നു ചോദിക്കുകയും ചെയ്തു എന്നാണ് കേസ്. കുട്ടിയെ ഇയാള്‍ ഒരു മാസമായി ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടരുകയായിരുന്നെന്നും കോടതി പറഞ്ഞു. 2015ല്‍ ആണ് കേസിന് ആസ്പദമായ സംഭവം.ഐപിസി സെക്ഷന്‍ 354 പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തത്.ഇത്തരത്തിലുള്ള കേസുകളില്‍ പ്രതിക്ക് ഒരു ഇളവും അനുവദിക്കാനാവില്ലെന്ന്, മാപ്പപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *