കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ. 345 ഗ്രാം കഞ്ചാവ് സഹിതം പശ്ചിമബംഗാൾ സ്വദേശിയെ മാവൂർ പോലീസ് അറസ്റ്റ് ചെയ്തു. പെരുമണ്ണയിൽ താമസിക്കുന്ന കെട്ടിട നിർമ്മാണ തൊഴിലാളിയായ ഗുൽഫാൻ എന്ന മുബാറക്ക് ഹുസൈൻ, 25 എന്നയാളാണ് പൊലീസിന്റെ പരിശോധനയിൽ പിടിയ്ക്കപ്പെട്ടത്. പെരുമണ്ണ, പൂവ്വാട്ട്പറമ്പ് ഭാഗങ്ങളിൽ മറുനാടൻ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി രണ്ട് ദിവസം മുൻപാണ് ഇയാൾ നാട്ടിൽ നിന്നും വരുമ്പോൾ കഞ്ചാവ് കൊണ്ട് വന്നതെന്ന് മാവൂർ സി.ഐ. വിനോദൻ പറഞ്ഞു. മാവൂർ എസ്. ഐ. മഹേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മോഹനൻ, സുമോദ്, സിവിൽ പോലീസ് ഓഫീസറായ അജീഷ്, ഹോം ഗാർഡ് നാരായണൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *