തൃശൂർ: മുണ്ടൂരിൽ 75 വയസ്സുള്ള അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും അറസ്റ്റിലായി. മുണ്ടൂർ സ്വദേശിനി തങ്കമണി (75) കൊല്ലപ്പെട്ട സംഭവത്തിലാണ് മകൾ സന്ധ്യ (45), കാമുകൻ നിതിൻ (27) എന്നിവർ പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം അരങ്ങേറിയത്. സ്വർണാഭരണങ്ങൾ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും ചേർന്ന് തങ്കമണിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.

ശനിയാഴ്ച രാവിലെ കൊലപാതകം നടത്തിയശേഷം തെളിവുകൾ നശിപ്പിക്കാനായി രാത്രിയോടെ മൃതദേഹം പറമ്പിൽ കൊണ്ടിടുകയായിരുന്നു. സംഭവം പുറത്തുവന്നപ്പോൾ, തങ്കമണി തലയിടിച്ച് വീണതാണെന്നായിരുന്നു മകൾ സന്ധ്യ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ഇത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും വ്യക്തമായി.

ഇതോടെ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സന്ധ്യയും അയൽവാസിയായ കാമുകൻ നിതിനും കുറ്റം സമ്മതിച്ചത്. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. സന്ധ്യക്ക് ഭർത്താവും ഒരു മകനുമുണ്ട്. അവിവാഹിതനായ നിതിൻ തങ്കമണിയുടെ അയൽവാസിയാണ്. സ്വർണം മോഷ്ടിക്കുന്നതിനായി ആസൂത്രണം ചെയ്താണ് ഇവർ കൊലപാതകം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *