എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിൽ കാസർകോട് സ്വദേശിനിയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.
തിരുവനന്തപുരം കീഴാറൂർ സ്വദേശി എസ്. സജീവിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റു ചെയ്‌തത്. ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്കായിരുന്നു സംഭവം നടന്നത്.
പൂണെ– കന്യാകുമാരി എക്‌സ്‌പ്രസിൽ തൃശൂരിലേക്കു പോകാനെത്തിയ യുവതിക്കു നേരെയാണ് അതിക്രമം ഉണ്ടായത്.
യുവതി ബഹളം വച്ചതോടെ കടന്നുകളയാൻ ശ്രമിച്ച പ്രതിയെ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന യാത്രക്കാരാണ് പിടികൂടി പോലീസിന് കൈമാറിയത്.
അതേസമയം കുറ്റകൃത്യത്തിന്റെ വിഡിയോ അടക്കം യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
