കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനം അദ്വൈത് സി പിക്ക്. കോഴിക്കോട് സെന്റ് ജോസഫ് ഹയർ സ്കൂളിലെ വിദ്യാർഥിയാണ്.
കോഴിക്കോട് നഗരത്തിലെ ഓട്ടോ ഡ്രൈവർ ആയ അച്ഛന്റെയും സമുദ്ര ഹോട്ടലിലെ ജീവനക്കാരിയായ അമ്മയുടെയും ചേച്ചിയുടെയും പിന്തുണയാണ് കലാ രംഗത്തെ വിജയത്തിന് പിന്നിൽ.
അടുത്ത ദിവസം ചെണ്ട വാദ്യത്തിലും മത്സരിക്കുന്നുണ്ട്.
