ആലപ്പുഴ: ചാരുമ്മൂട്ടിൽ കരോൾ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവ ക്ലബ്, ലിബർട്ടി ക്ലബ് എന്നിവയുടെ കരോൾ സംഘങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായത്. കരോൾ സംഘത്തിനിടയിലൂടെ ഒരു ബൈക്ക് കടന്നുപോയതിനെ തുടർന്നുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവസമയത്ത് സ്ത്രീകളും കുട്ടികളുമടക്കം കരോൾ സംഘത്തിലുണ്ടായിരുന്നു. പുറത്തുവന്ന ദൃശ്യങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കരയുന്നതും ചിലർ നിലത്ത് വീണുകിടക്കുന്നതും കാണാം.
സംഭവത്തിൽ നൂറനാട് പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
