തിരുവനന്തപുരം: കാട്ടാക്കടയിൽ വീട് കുത്തിത്തുറന്ന് 60 പവൻ സ്വർണം മോഷ്ടിച്ചു. കാട്ടക്കോട് കൊറ്റംകുഴി തൊഴുക്കൽകോണം സ്വദേശിയായ ഷൈൻ കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച വൈകിട്ട് 6 മണിക്കും രാത്രി 9 മണിക്കും ഇടയിലായാണ് സംഭവം.

മോഷണ സമയത്ത് വീട്ടിൽ കുടുംബാംഗങ്ങൾ ആരും ഉണ്ടായിരുന്നില്ല. ഷൈനും കുടുംബവും ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി പള്ളിയിലേക്ക് പോയിരിക്കുകയായിരുന്നു. ഷൈനിന്റെ ഭാര്യ അനുപയുടെയും സഹോദരി അനഘയുടെയും, കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. വീടിന്റെ മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. രാത്രി ഒൻപത് മണിയോടെ അനുപ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *