കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലും ബോളിവുഡ് താരം ആതിയ ഷെട്ടിയും വിവാഹിതരായത്.ഇരുവർക്കും വിവാഹത്തിന് ലഭിച്ചത് കോടികൾ വിലവരുന്ന സമ്മാനങ്ങളാണ്,ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ കളിക്കുന്നതിനാല്‍ സുനില്‍ ഷെട്ടിയുടെ ഖാണ്ഡ്‌ലയിലെ ഫാം ഹൗസില്‍ നടന്ന വിവാഹത്തില്‍ വിരാട് കോലി അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് പങ്കടുക്കാനായില്ല. എം എസ് ധോണിയും വിവാഹത്തിന് എത്തിയിരുന്നില്ല.വിവാഹത്തിന് എത്തിയില്ലെങ്കിലും മുന്‍ ഇന്ത്യന്‍ നായകന്‍മാരായ എം എസ് ധോണിയും വിരാട് കോലിയും ചേര്‍ന്ന് രാഹുലിന് നല്‍കിയത് 3.50 കോടി രൂപ വിലമതിക്കുന്ന വിവാഹ സമ്മാനമായിരുന്നുവെന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്തു. വിരാട് കോഹ്‌ലി 2.17 കോടി വിലവരുന്ന ഔഡി കാറും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ധോനി 80 ലക്ഷം രൂപ വിലവരുന്ന കവാസാക്കി നിൻജ ബൈക്കുമാണ് സമ്മാനമായി നൽകിയത്.ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ആതിയക്ക് 1.6 കോടി രൂപ വിലമതിക്കുന്ന ഓഡി കാറും ജാക്കി ഷെറോഫ് 30 ലക്ഷം രൂപയുടെ ബ്രേസ്‌ലെറ്റും അര്‍ജ്ജുന്‍ കപൂര്‍ 1.5 കോടി രൂപയുടെ വാച്ചുമാണ് വിവാഹ സമ്മാനമായി നല്‍കിയത്.അതിയ ഷെട്ടിയുടെ പിതാവ് ബോളിവുഡ് താരം സുനിൽ ഷെട്ടി വധൂവരന്മാർക്ക് സമ്മാനമായി നൽകിയത് 50 കോടി വില വരുന്ന വീടാണ്.

Leave a Reply

Your email address will not be published. Required fields are marked *