കാട്ടിൽ സ്ഥാപിച്ചിരുന്ന ക്യാമറയിൽ പതിഞ്ഞത് കരടിയുടെ 400 സെൽഫികൾ.അമേരിക്കയിലെ കൊളറാഡോയിലുള്ള ഒരു വന്യജീവി സങ്കേതത്തിലാണ് സംഭവം.ക്യാമറയിൽ ആകെ പതിഞ്ഞ 580 ചിത്രങ്ങളിൽ 400ഉം കരടിയുടെ ‘സെൽഫി’കളാണ്.സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വന്യ ജീവി സങ്കേതം ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.46,000 ഏക്കറിൽ ആകെ 9 ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. മുന്നിൽ ചലനങ്ങളുണ്ടെങ്കിൽ ക്യാമറ ചിത്രങ്ങളെടുത്തു തുടങ്ങും. രാത്രിയിലും തെളിച്ചമുള്ള ചിത്രങ്ങളെടുക്കാൻ കഴിയുന്ന ക്യാമറകളാണ് ഇവ. ഇതിൽ ഒരു ക്യാമറ കണ്ടെത്തിയ കരടിയാണ് സെൽഫി ചിത്രങ്ങൾ എടുത്തുകൂട്ടിയത്.ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളിൽ ഭൂരിഭാഗവും കരടിയുടെ ക്ലോസപ്പുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *