രാജ്യത്തെ ആദ്യത്തെ നേസല്‍ കോവിഡ് വാക്‌സിന്‍ കേന്ദ്രസർക്കാർ പുറത്തിറക്കി. ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന ഇൻകൊവാക് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ശാസ്ത്ര-സാങ്കേതികമന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ചേര്‍ന്നാണ് പുറത്തിറക്കിയത്. കൊവിഷീൽഡ്, കൊവിവാക്സിൻ രണ്ട് ഡോസെടുത്തവർക്ക് ബൂസ്റ്റർ ഡോസായി വാക്സിൻ സ്വീകരിക്കാം.രണ്ട് ഡോസായി വാക്‌സിന്‍ എടുക്കുന്നതിനും ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് വാങ്ങുമ്പോള്‍ ഡോസിന് 325 രൂപയ്ക്കും സ്വകാര്യ ക്ലിനിക്കുകള്‍ക്ക് 800 രൂപയ്ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് ഭാരത് ബയോടെക് വ്യക്തമാക്കിയിട്ടുള്ളത്. ആദ്യമായി മൂക്കിലൂടെ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസുകള്‍ എടുക്കേണ്ടത്

Leave a Reply

Your email address will not be published. Required fields are marked *