ജറൂസലം: ഗസ്സയിലെ ഇസ്രായേലിന്റെ അവസാനിക്കാത്ത വംശഹത്യയില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് മുഹമ്മദ് ഇഷ്തയ്യ. രാജിക്കത്ത് ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണങ്ങളിലും വെസ്റ്റ് ബാങ്കില്‍ തുടരുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് നടപടി.

വെസ്റ്റ് ബാങ്കിലും ജറൂസലമിലും നടക്കുന്ന അഭൂതപൂര്‍വ്വ നടപടികളുടെയും ഗസ്സ മുനമ്പിലെ യുദ്ധത്തിന്റെയും വംശഹത്യയുടെയും പട്ടിണിയുടെയും പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അക്രമങ്ങളും ഗസ്സ യുദ്ധവും കാരണമാണ് വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ ഭരിക്കുന്ന തന്റെ സര്‍ക്കാര്‍ രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

”വെസ്റ്റ് ബാങ്കിലും ജറൂസലമിലെയും ഇസ്രായേലിന്റെ അഭൂതപൂര്‍വമായ അക്രമണങ്ങളുടെ വര്‍ധനയും ഗസ്സ മുനമ്പിലെ യുദ്ധവും വംശഹത്യയും പട്ടിണിയും കണക്കിലെടുത്താണ് രാജി.”-രാജിക്കത്ത് സമര്‍പ്പിച്ച ഇഷ്തയ്യ സൂചിപ്പിച്ചു. ഈ വെല്ലുവിളികളെ അതിജീവിച്ച് തീരുമാനമെടുക്കാന്‍ കഴിവുള്ള പുതിയ സര്‍ക്കാര്‍ രൂപീകരിക്കേണ്ട ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *