ന്യൂഡല്‍ഹി: വിവാദങ്ങള്‍ തുടരവേ ശശി തരൂര്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പോഡ്കാസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇന്ന് പുറത്തിറങ്ങി. ‘വര്‍ത്തമാനം വിത്ത് ലിസ് മാത്യു’ എന്ന ഇന്ത്യന്‍ എക്‌സ്പ്രസിന്റെ മലയാളം പോഡ്കാസ്റ്റാണ് പുറത്തിറങ്ങിയത്.

രാജ്യത്തെ സേവിക്കാനാണ് താന്‍ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും കേരളത്തില്‍ ജനമനസ്സില്‍ തനിക്കുള്ള സ്ഥാനം ഉപയോഗപ്പെടുത്തതാന്‍ കോണ്‍ഗ്രസിന് സാധിക്കുമെങ്കില്‍ താനുണ്ടാകുമെന്നുമാണ് പാര്‍ട്ടിക്കകത്ത് സ്ഥാനമില്ലെങ്കില്‍ തനി വേറെ വഴികളുണ്ടെന്നുമാണ് തരൂര്‍ പോഡ്കാസ്റ്റില്‍ പറയുന്നത്. ബിജെപി തന്റെ മറ്റൊരു ഓപ്ഷനല്ലെന്നും ഓരോ പാര്‍ട്ടിക്കും സ്വന്തം വിശ്വാസവും ചരിത്രവുമുണ്ടെന്നും തരൂര്‍ പറയുന്നു. തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത് സോണിയ ഗാന്ധിയും മന്‍മോഹന് സിങ്ങുമാണെന്നും തരൂര്‍ പറഞ്ഞു.

പാര്‍ട്ടിക്ക് സംഘടനാശക്തിയും മൂല്യങ്ങള്‍ കൊണ്ടുപോകാനല്ല കഴിവും വേണമെന്നും ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി കാണിച്ച് കഴിവ് കോണ്‍ഗ്രസിന് കാണിക്കാന്‍ സാധിച്ചില്ലെന്നും കേരളത്തില്‍ സിപിഎം കാണിച്ച കഴിവ് കോണ്‍ഗ്രസിന് കാണിക്കാന്‍ സാധിച്ചില്ലെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

പോഡ്കാസ്റ്റിന്റെ ചില ഭാഗങ്ങള്‍ നേരത്തെ പുറത്തുവന്നത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതേസമയം, പോഡ് കാസ്റ്റിനെ ചൊല്ലി അനാവശ്യ വിവാദമാണ് നടക്കുന്നതെന്ന് ശശി തരൂര്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *