കോഴിക്കോട്: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളി ബംഗാൾ സ്വദേശി റുസ്തം (19)നെ തടഞ്ഞുനിർത്തി പണം കവർന്ന സംഭവം നഗരത്തിൽ ആശങ്ക ഉയർത്തുന്നു. മാവൂർ റോഡിലെ കെ എസ് ആർ ടി സി സ്റ്റാൻ്റ് ന് മുമ്പിലെ വൈബ് ബേക്കറി സ്ഥാപനത്തിൽ ക്ലീനിംഗ് ജീവനക്കാരനാണ് റുസ്തം
ഇയാളുടെ കൈവശം ഉണ്ടായിരുന്ന 9,000 രൂപയും മൈബൈൽ ഫോണുമാണ് കവർന്നത്.

മൂന്നുപേർ ചേർന്ന് ബലമായി പിടിച്ചുവെച്ച് അപഹരിച്ച ശേഷം കടന്നുകളഞ്ഞതായി അദ്ദേഹം പറയുന്നു. മാവൂർ റോഡിലെ ഒരു ഇടവഴിയിൽ വച്ചായിരുന്നു സംഭവം. ആക്രമിക്കപ്പെട്ട തൊഴിലാളി കസബ പോലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്ന് പറഞ്ഞു.

ഇരുട്ടിന്റെ മറവിൽ അക്രമസംഘങ്ങൾ?
നഗരത്തിലെ ചില ഭാഗങ്ങളിൽ രാത്രി സമയങ്ങളിൽ അക്രമസംഘങ്ങളുടെ സാന്നിധ്യം വർധിച്ചുവരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. പ്രത്യേകിച്ച് മാവൂർ റോഡ്,അരയിടത്തുപാലം iപാളയം മാർക്കറ്റിന് സമീപം ഇത്തരം സംഘങ്ങൾസജീവമാണെന്ന്സമയവാസികൾ വ്യക്തമാക്കുന്നു.അതേപോലെ നാലാം പ്ലാറ്റ്ഫോം മുൻവശത്തെ റോഡ്,സ്റ്റേഡിയം പരിസരം ഇവിടങ്ങളിൽ ലഹരി ഉപയോഗവും, രാസലഹരികളുടെ ഇടപാടുകളും നടക്കുന്നതായി പരിസരവാസികൾ പറയുന്നു. ലഹരിപരമായ സംഘർഷങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും ഇവിടങ്ങൾ വേദിയാകുന്നുവെന്നുമാണ് ആരോപണം. കൂടുതൽ ജാഗ്രത ആവശ്യമാണ്
അടുത്തകാലത്തായി നഗരത്തിൽ ഇത്തരം അക്രമ സംഭവങ്ങൾ വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പോലീസും ബന്ധപ്പെട്ട അധികാരികളും കൂടുതൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് ഇടയാകുമെന്ന ആശങ്ക ഉയരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശങ്ങളിൽ കൂടുതൽ പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *