കൊച്ചിയിൽ വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷൻ എ എസ് ഐ പി എൻ സന്തോഷിനാണ് കാറിടിച്ച് പരുക്കേറ്റത്. പരിശോധനക്കായി വാഹനത്തിന് കൈകാണിച്ചപ്പോൾ, വണ്ടി വേഗത കുറച്ചതിന് ശേഷം പെട്ടെന്ന് പൊലീസുകാരനെതിരെ ഓടിച്ചു കയറ്റുകയായിരുന്നു. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാർ 20 മീറ്റർ മുന്നോട്ട് പാഞ്ഞു.
തുടർന്ന് സഡൻ ബ്രേക്ക് ഇട്ടതോടെ എ എസ് ഐ തെറിച്ചു റോഡിലേക്ക് വീഴുകയായിരുന്നു. ഇതിന്റെ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പൊലീസ് പിറകേ ഓടിയെങ്കിലും കാർ നിർത്താതെ പോവുകയായിരുന്നു. കാറിൽ കടന്ന പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
