വിവാദ കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. ബന്ദില്‍ റോഡ്-റെയില്‍ ഗതാഗതം സ്തംഭിപ്പിക്കുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ബന്ധില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ കേരളത്തെ ബാധിക്കില്ല. ട്രേഡ് യൂണിയനുകളും രാഷ്ട്രീയ പാര്‍ട്ടികളുമടക്കമുള്ള സംഘടനകള്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കർഷകരെ പിന്തുണച്ച് കോൺഗ്രസ് എംപി ദിഗ്‌വിജയ സിങ്ങും രംഗത്തെത്തിയിരുന്നു.കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം നാലുമാസം പൂര്‍ത്തിയാകുകയാണ്.

മാർച്ച് 28 ന് ‘ഹോളിക ദഹാൻ’ വേളയിൽ കാർഷിക നിയമങ്ങളുടെ പകർപ്പുകൾ കർഷകർ കത്തിക്കുമെന്ന് യൂണിയൻ നേതാക്കൾ ഇന്നലെ പ്രഖ്യാപിച്ചു.കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും മിനിമം താങ്ങുവിലയ്ക്ക് (എം‌എസ്‌പി) നിയമപരമായ ഉറപ്പ് നൽകണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങി മറ്റ് നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഷേധിക്കുന്ന ആയിരക്കണക്കിന് കർഷകർ ഡൽഹി അതിർത്തികളായ സിങ്കു, തിക്രി, ഖാസിപൂർ എന്നിവിടങ്ങളിൽ നടത്തുന്ന സമരം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *