കേരളത്തില്‍ തുടര്‍ഭരണത്തിന് സാധ്യതയുണ്ടെന്ന് നടന്‍ സണ്ണി വെയ്ന്‍. ലോകം മുഴുവന്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ സമയത്ത് മാനസികമായി ശക്തി പകര്‍ന്ന സര്‍ക്കാരാണ് ഇപ്പോഴത്തെ സര്‍ക്കാരെന്നും അതുകൊണ്ട് തന്നെ ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നും സണ്ണി വെയ്ന്‍, . 24 ന്യൂസിനോടായിരുന്നു നടന്റെ പ്രതികരണം.

കേരളത്തിൽ തീർച്ചയായും തുടർ ഭരണമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന് 90 നും 100 മധ്യേ മാർക്ക് നൽകുമെന്നും സണ്ണി വെയിൻ പറഞ്ഞു. അദ്ദേഹത്തിന്റെ ചില നിലപാടുകളോട് യോജിപ്പാണെന്നും സണ്ണി കൂട്ടിച്ചേർത്തു.എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അത് ആരും വളച്ചൊടിക്കാതിരുന്നാല്‍ സന്തോഷം. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടും ഏറെ നിര്‍ണായകമായ വര്‍ഷമായിരുന്നു. കേരളം എന്ന കൊച്ചു സംസ്ഥാനത്തില്‍ വീട്ടില്‍ നിന്നും പുറത്തിറാങ്ങാന്‍ പോലും ആകാതിരുന്ന സമയത്ത് നമുക്ക് മാനസികമായി ശക്തി പകര്‍ന്ന സര്‍ക്കാരാണ് ഇതെന്ന് പറയാം.തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നുണ്ടോായെന്ന ചോദ്യത്തിനും സണ്ണി വെയ്ന്‍ മറുപടി നല്‍കി. പ്രചാരണത്തിന് എത്താന്‍ പലരും വിളിച്ചിട്ടുണ്ട്. പക്ഷെ, ഞാന്‍ അല്‍പം തിരക്കിലാണ്. ഇലക്ഷനും അടുത്തുകഴിഞ്ഞു. അപ്പോള്‍ ഷെഡ്യൂളൊക്കെ നോക്കിയിട്ടായിരിക്കും പോകുന്നതെന്നായിരുന്നു സണ്ണി വെയ്‌നിന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *