രാജ്യത്ത് ഊർജ്ജ പ്രതിസന്ധിയില്ലെന്ന് സർവകക്ഷിയോഗത്തിൽ ആവർത്തിച്ച് കേന്ദ്രസർക്കാർ. പശ്ചിമേഷ്യയിലെ സാഹചര്യം വിശദീകരിച്ച സർക്കാർ പ്രവാസികളുടെ സുരക്ഷയ്ക്കാണ് മുൻഗണന എന്നും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും വ്യക്തമാക്കി.
വെടി നിർത്തൽ കരാർ നടപ്പിലാക്കാൻ പാകിസ്താന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകൾ കേന്ദ്ര സർക്കാരിന് വലിയ ക്ഷീണമാണ് വരുത്തിയത്.
അതുകൊണ്ട് തന്നെ പ്രശ്നം പരിഹരിക്കുന്നതിനായി മധ്യസ്ഥത വഹിക്കാന്‍ തല്ക്കാലം ഇന്ത്യ ഇല്ലെന്ന സൂചനയാണ് വിദേശകാര്യമന്ത്രി നൽകിയത്.
ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് തീരുമാനം എന്ന് കേന്ദ്രമന്ത്രി കിരൺ റിജജ്ജു പ്രതികരിച്ചപ്പോൾ സർക്കാരിന്റെ വിശദീകരണത്തിൽ തൃപ്തരല്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. യുദ്ധത്തിനെതിരെ ശക്തമായ നിലപാട് എടുക്കാൻ സർക്കാർ തയ്യാറാകണമന്ന് ജോൺ ബ്രിട്ടാസ് എം പി പ്രതികരിച്ചു. പാർലമെന്റ് സമുച്ചയത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗം ഒന്നേമുക്കാൽ മണിക്കൂറാണ് നീണ്ടത്. എന്നാൽ പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കാത്തത് വിമർശനത്തിന് കാരണമായി.
