രാജ്യം നേരിടുന്ന കടുത്ത ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് എംബി രാജേഷ്. ഓക്‌സിജന്‍ ഉല്‍പാദനം കൂട്ടാന്‍ കേന്ദ്രത്തോട് നേരത്തെ നിര്‍ദേശിച്ചിരുന്നു, പിഎം കെയര്‍ ഫണ്ട് ഉപയോഗിച്ച് 551 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കും എന്നീ വാര്‍ത്തകളോടായിരുന്നു എംബി രാജേഷിന്റെ പ്രതികരണം.

എംബി രാജേഷിന്റെ പ്രതികരണം-

വിടുവായന്‍മാര്‍ കാണുന്നുണ്ടോ?
ഇന്നത്തെ മാതൃഭൂമിയുടെ ഒന്നാം പേജിലെ രണ്ട് വാര്‍ത്തകള്‍.

  1. ഓക്‌സിജന്‍ ഉല്‍പ്പാദനം കൂട്ടാന്‍ പാര്‍ലിമെന്ററി സമിതി നവംബറില്‍ തന്നെ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിരുന്നു. കിടക്കകളുടേയും വെന്റിലേറ്ററുകളുടേയും കുറവ്, പൊതുജനാരോഗ്യ മേഖലയിലെ നിക്ഷേപം കൂട്ടേണ്ടതിന്റെ അടിയന്തിരാവശ്യം എന്നിവയെക്കുറിച്ചും സമിതി മുന്നറിയിപ്പ് നല്‍കി. അഞ്ചു മാസം താടി നീട്ടിയതല്ലാതെ വേറൊന്നും കുട്ടിയില്ല.( ക്ഷമിക്കണം ഇന്ധന വിലയും കൂട്ടിയിട്ടുണ്ട്.)
  2. പി എം കെയേഴ്‌സ് ഫണ്ടുപയോഗിച്ച് 551 പ്ലാന്റുകള്‍ ആരംഭിക്കാന്‍ ഇന്നലെ മോദി ഉത്തരവിട്ടു എന്ന്. ആയിരങ്ങള്‍ പ്രാണവായു കിട്ടാതെ മരിച്ച ശേഷം. അപ്പോള്‍ പണമുണ്ടായിട്ടും നവംബറില്‍ തന്നെ പാര്‍ലിമെന്ററി സമിതി പറഞ്ഞിട്ടും താടീ വാല അനങ്ങിയില്ല. പൂനാ വാലക്ക് കൊള്ളലാഭമുണ്ടാക്കാന്‍ കാത്തിരിക്കുകയായിരുന്നു. ന്യായീകരണവാലകള്‍ നാവിട്ടലക്കുകയായിരുന്നു.
    3.80 ടണ്‍ ഓക്‌സിജന്‍ സൗദി ഇന്ത്യക്ക് സൗജന്യമായി നല്‍കുമെന്ന വാര്‍ത്ത കൂടിയുണ്ട്.
    പക്ഷേ ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമമേ ഉണ്ടായിട്ടില്ലെന്ന് വാദിച്ചു വലയുന്നു ചില വിടുവായന്‍മാര്‍. ന്യായീകരണ യജ്ഞത്തില്‍ പങ്കെടുത്തു തളര്‍ന്ന ആ വിടുവായന്‍മാരെ ഒന്ന് വിശ്രമിക്കാന്‍ അയക്കണം. അന്തമാനിലേക്കല്ല.അഹമ്മദാബാദിലേയ്ക്ക്. അല്ലെങ്കില്‍ യോഗിയുടെ യു.പി.യിലേക്ക്. ശ്വാസം ബാക്കിയുണ്ടെങ്കില്‍ തിരിച്ചു വന്ന് യജ്ഞം തുടരട്ടെ.

Leave a Reply

Your email address will not be published. Required fields are marked *