ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്ത്. വികാരരഹിതമായ ഒരു സര്‍ക്കാരിന് മാത്രമേ ഇത്തരം ഒരു പ്രസ്താവന നടത്താനാവൂ എന്ന് പ്രിയങ്ക പ്രതികരിച്ചു. സംസ്ഥാനത്ത് യഥാര്‍ത്ഥത്തില്‍ ഓക്‌സിജന്‍ അടിയന്തിരാവസ്ഥയാണെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. ട്വിറ്റർ വഴിയാണ് പ്രിയങ്കയുടെ രൂക്ഷ വിമർശനം.‘ഓക്‌സിജന്‍ ദൗര്‍ലഭ്യം കാരണം ആശുപത്രികളില്‍ പ്രവേശനമില്ലാത്ത രോഗികളുടെ സ്ഥാനത്ത് സ്വയം ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. ഒരു വിവേകമില്ലാത്ത സര്‍ക്കാരിന് മാത്രമെ ഇത്തരത്തില്‍ പറയാന്‍ കഴിയൂ. സംസ്ഥാനത്ത് യഥാര്‍ത്ഥത്തില്‍ ഓക്‌സിജന്‍ അടിയന്തിരാവസ്ഥയാണ്.’ പ്രിയങ്കാഗാന്ധി പറഞ്ഞു.

വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് തന്റ് സ്വത്ത് കണ്ടുകെട്ടുകയാണെങ്കില്‍ അങ്ങനെ ചെയ്യാമെന്നും കേസെടുക്കാമെന്നും പ്രിയങ്കാ ഗാന്ധി വെല്ലുവിളിച്ചു. സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കുമെന്നും യോഗി പറഞ്ഞിരുന്നു. ഇതിനെതിരെ കൂടിയാണ് പ്രിയങ്കയുടെ പ്രതികരണം.

യഥാര്‍ഥ പ്രശ്‌നം കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പുമായിരുന്നെന്നും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ഓക്‌സിജന്‍ വിതരണത്തിന് ഒരു കുറവുമില്ലെന്നും ആദിത്യനാഥ് പറഞ്ഞു. ചിലര്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭയം വരുത്തിവെച്ച്
സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങന പ്രചരിപ്പിക്കുന്നതെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *