ശിവഗിരി തീർത്ഥാടന നവതി ആഘോഷങ്ങളുടെ ആഗോളതല ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി.ശ്രീനാരായണ ഗുരുവിന്‍റെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദര്‍ശനം ദേശ സ്നേഹത്തിന് ആധ്യാത്മികമായ ഉയരം നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്‍റെ ദർശനം ആത്മനിർഭർ ഭാരതിന് വഴികാട്ടിയായി. തർക്കത്തിലൂടെയും വിവാദത്തിലൂടെയും സമൂഹത്തിൽ ഒരു മാറ്റവും വരുത്താനാകില്ലെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. ഉച്ചനീചത്വങ്ങള്‍ക്കെതിരെ പോരാടിയ വ്യക്തിത്വമാണ് ശ്രീനാരായണ ഗുരു. അന്നത്തെ കാലഘട്ടവും ഓര്‍ക്കണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആധുനികതയെ കുറിച്ച് സംസാരിച്ച അദ്ദേഹം ഇന്ത്യന്‍ സംസ്‌കാരത്തെയും മൂല്യങ്ങളെയും സമ്പന്നമാക്കിയതായും മോദി പറഞ്ഞു.
മലയാളത്തിൽ സംസാരിച്ച് തുടങ്ങിയാണ് ശിവഗിരി തീർത്ഥാടനത്തിന്‍റെ നവതി ആഘോഷവും ബ്രഹ്മവിദ്യാലയത്തിന്‍റെ കനകജൂബിലിയും നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *