ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് 88 മണ്ഡലങ്ങളില്‍. 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. ഇവയില്‍ 73 എണ്ണം ജനറല്‍ പാര്‍ലമെന്റ് മണ്ഡലങ്ങളും 6 എണ്ണം ഷെഡ്യൂള്‍ഡ് ട്രൈബ്സ് മണ്ഡലങ്ങളും 9 എണ്ണം ഷെഡ്യൂള്‍ഡ് കാസ്റ്റ് മണ്ഡലങ്ങളുമാണ്. 15.88 കോടി വോട്ടര്‍മാരും 1202 സ്ഥാനാര്‍ഥികളും 1.67 ലക്ഷം പോളിംഗ് ബൂത്തുകളുമാണ് രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലുള്ളത്. രണ്ടാംഘട്ട വോട്ടിംഗിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നാല് സ്പെഷ്യല്‍ ട്രെയിനുകളും മൂന്ന് ഹെലികോപ്റ്ററുകളും എണ്‍പതിനായിരത്തോളം വാഹനങ്ങളും തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയിരിക്കുന്നു. അതിശക്തമായ സുരക്ഷയാണ് എല്ലാ സംസ്ഥാനങ്ങളിലും ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷത്തിലേറെ പോളിംഗ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 251 നിരീക്ഷകരാണ് തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്നത്. ഇവരില്‍ 89 പേര് ജനറല്‍ നിരീക്ഷകരും 53 പേര് പൊലീസ് നിരീക്ഷകരും 109 പേര് ചിലവുകള്‍ നിരീക്ഷിക്കാന്‍ വേണ്ടിയിരുള്ള നിരീക്ഷകരുമാണ്. 4553 ഫ്ലൈയിംഗ് സ്ക്വാഡുകളെയും 5371 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും 1462 വീഡിയോ സര്‍വൈലന്‍സ് ടീമുകളെയും 877 വീഡിയോ നിരീക്ഷണ ടീമുകളെയും രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് വിന്യസിച്ചിട്ടുണ്ട്.1237 അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളും 263 രാജ്യാന്തര ചെക്ക് പോസ്റ്റുകളും വഴിയുള്ള നിരീക്ഷണവും ശക്തം. രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പില്‍ 15.88 കോടി വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. ഇതില്‍ 8.08 കോടിയാളുകള്‍ പുരുഷന്മാരും 7.8 കോടിയാളുകള്‍ വനിതകളും 5929 പേര് ട്രാന്സ്ജന്ഡറുകളുമാണ്. 34.8 ലക്ഷം കന്നി വോട്ടര്‍മാരാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയിലുണ്ട്. 20-29 വയസ് പ്രായപരിധിയിലുള്ള 3.28 കോടി യുവ വോട്ടര്‍മാരും 85 വയസിലധികം പ്രായമുള്ള 14.78 ലക്ഷം വോട്ടര്‍മാരും രണ്ടാംഘട്ടത്തിന്റെ പ്രത്യേകതയാണ്. 100 വയസിന് മുകളിലുള്ള 42226 വോട്ടര്‍മാരും ഈ ഘട്ടത്തില്‍ വോട്ടിംഗിന് അര്‍ഹരാണ്. 14.7 ലക്ഷം ഭിന്നശേഷിക്കാരും രണ്ടാംഘട്ട തെരഞ്ഞെടുപ്പിലുണ്ട്. 1098 പുരുഷന്മാരും 102 വനിതകളുമടക്കം 1202 സ്ഥാനാര്‍ഥികളാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
