മഹാസമുദ്രത്തിലെ ഇന്ത്യൻ രത്​നമാണ്​ ലക്ഷദ്വീപ്​ എന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗന്ധി. വിവരമില്ലാത്ത മർക്കടമുഷ്​ടിക്കാർ അതിനെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ലക്ഷദ്വീപ്​ ജനതക്കൊപ്പം താൻ എക്കാലവും അടിയുറച്ചുനിൽക്കുമെന്ന്​ ട്വിറ്ററിൽ രാഹുൽ പ്രഖ്യാപിച്ചു.

ലക്ഷദ്വീപിലെ ജന​ങ്ങളോട്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അഡ്​മിനിസ്​ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന്​ ആവശ്യമുന്നയിച്ചിരുന്നു.

‘ ലക്ഷദ്വീപ്​ കടലിലെ ഇന്ത്യയുടെ രത്​നമാണ്​. അധികാരത്തിലിരിക്കുന്ന വിവരമില്ലാത്ത മർക്കടമുഷ്​ടിക്കാർ അതിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്​. ഞാൻ ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം നിലയുറപ്പിക്കുന്നു’ -രാഹുലിന്‍റെ ട്വീറ്റ്​ ഇതായിരുന്നു.

ലക്ഷദ്വീ​പ്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ പ​ദ​വി​യി​ൽനിന്ന്​​ പ്ര​ഫു​ൽ ഖോ​ദ പ​​ട്ടേ​ലി​നെ ഉടൻ പുറത്താക്കണമെന്ന്​ കോൺഗ്രസ്​ ബുധനാഴ്ച രാവിലെ ആവശ്യമുന്നയിച്ചിരുന്നു. ലക്ഷദ്വീപിന്‍റെ സമാധാനവും സംസ്​കാരവും നശിപ്പിക്കുക മാത്രമല്ല, അന്യായമായ നിയന്ത്രണങ്ങൾ ഏർപെടുത്തി ദ്വീപിലെ ജനസമൂഹത്തെ ‘പീഡിപ്പിക്കുകയും’ ചെയ്യുകയാണ്​ പ​േട്ടലെന്ന്​ കോൺഗ്രസ്​ ജനറൽ സെക്രട്ടറി അജയ്​ മാക്കൻ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *