സി.ബി.എസ്.ഇ 12-ാം തരം പരീക്ഷകളുടെ സമയം കുറക്കാൻ സാധ്യത. പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയ റിപ്പോർട്ടിൽ പരീക്ഷ സമയം കുറക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവും അനുകൂല തീരുമാനം എടുത്തതായാണ് റിപോർട്ട്.
മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷകള്‍ ഒന്നര മണിക്കൂറാക്കി ചുരുക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. പരീക്ഷാസമയം ചുരുക്കണമെന്ന് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാകും കേന്ദ്ര സര്‍ക്കാര്‍ അന്തിമ നിലപാട് സ്വീകരിക്കുക. മിക്കവാറും ജൂലൈ അവസാനം പരീക്ഷ നടത്താനാണ് സാധ്യത.
കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ നടന്ന യോഗത്തിൽ ഭൂരിഭാഗം സംസ്ഥാനങ്ങളും പരീക്ഷ ഉപേക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്. സെപ്റ്റംബറിലോ അതിന് ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. പരീക്ഷ ഉപേക്ഷിക്കണമെന്ന് ഡൽഹിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടിരുന്നു