പി സി ജോര്‍ജിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി,നിയമനടപടിയെടുത്തിട്ടും വീണ്ടും വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമെന്ന് റിമാൻ്റ് റിപ്പോർട്ട്
വിദ്വേഷപ്രസംഗ കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജറാക്കി. 8 .13 ഓടെ മജിസ്ട്രേറ്റിൻ്റെ ചേംബറിൽ ആണ് ഹാജരാക്കിയത്.കൊച്ചിയില്‍ ഇന്നലെ അറസ്റ്റിലായ പി സി ജോര്‍ജിനെ അര്‍ധരാത്രിയോടെയാണ് തിരുവനന്തപുരം എ ആര്‍ ക്യാമ്ബിലെത്തിച്ചത്.
എആര്‍ ക്യാമ്ബിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ജോര്‍ജ് എത്തിയ വാഹനത്തിന് നേരെ പൂക്കളെറിഞ്ഞ് മുദ്രാവാക്യം വിളിയുമായാണ് ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരും പ്രദേശത്തുണ്ട്. വാഹനവ്യൂഹം കടന്നു വരുന്ന വഴിക്ക് തന്നെ പി സി ജോര്‍ജിന് ആവശ്യമായ മരുന്നുകളും മറ്റും മകന്‍ ഷോണ്‍ ജോര്‍ജ് നല്‍കിയിരുന്നു.പി സി ജോര്‍ജ് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമം നടത്തിയെന്നതാണ് പി സി ജോര്‍ജിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. നിയമനടപടിയെടുത്തിട്ടും വീണ്ടും വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന ഗുരുതരമായ ആരോപണവും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്. ജോര്‍ജിനെ വെറുതെ വിട്ടാല്‍ സമാന കുറ്റങ്ങള്‍ ആവര്‍ത്തിക്കുമെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പി സി ജോര്‍ജിന്റെ ശബ്ദ സാമ്ബിള്‍ പരിശോധിക്കണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. പി സി ജോര്‍ജിനെ വെറുതെ വിട്ടാല്‍ സമാന കുറ്റങ്ങള്‍ ആവര്‍ത്തിക്കും. മത സ്പര്‍ദ്ധയുണ്ടാക്കാന്‍ മാത്രമാണ് വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്