ദിനോസർ കാലഘട്ടത്തിൽ ജീവിച്ചിരുന്നതെന്ന് കരുത പെടുന്ന പറക്കുന്ന ഉരഗത്തിന്റെ ഫോസിൽ കണ്ടെത്തി. 8.6 കോടി വർഷം മുമ്പ് ജീവിച്ചിരുന്നതെന്ന് കണക്കാക്കപ്പെടുന്ന ‘ദ ഡ്രാഗൺ ഓഫ് ഡെത്ത്’ എന്ന വിളിപ്പേരുള്ള കൂറ്റൻ ഉരഗമാണിത്. അർജന്റീനയുടെ പടിഞ്ഞാറൻ മെൻഡോസ പ്രവിശ്യയിലെ ആൻഡീസ് പർവതനിരകളിൽനിന്നാണ് 30 അടി നീളമുള്ള ഫോസിൽ പുരാവസ്തുഗവേഷകരുടെസംഘം കണ്ടെത്തിയത്. തനതോസ് ഡ്രാക്കോൺ അമരുവെന്നാണ് ഇതിന് ഗവേഷകർ പേരുനൽകിയിരിക്കുന്നത്. ഉരഗങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പാറകൾ ജുറാസിക്ക് യുഗത്തിന് മുമ്പുള്ളതാണെന്നും വ്യക്തമായിട്ടുണ്ട്.
യുകാറ്റൻ ഉപദ്വീപിൽ ഛിന്നഗ്രഹത്തിന്റെ ആഘാതത്തിന് രണ്ടുകോടി വർഷങ്ങൾക്കു മുമ്പ് ഈ ഉരഗങ്ങൾ ജീവിച്ചിരുന്നെന്നാണ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *