ബെംഗളൂരു: ഭാര്യയുടെ ആണ്‍സുഹൃത്തിന്റെ കഴുത്തറത്ത് ചോര കുടിച്ച യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ ജൂണ്‍ 19-നാണ് സംഭവം. 32-കാരനായ വിജയ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. വിജയിയുടെ കൂട്ടാളി സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.

വിജയിയുടെ ഗ്രാമമായ മാന്ദ്യംപേട്ടില്‍ തന്നെയുള്ള മരേഷ് എന്ന വ്യക്തിയാണ് ആക്രമണത്തിന് ഇരയായത്. വിജയിയുടെ കൂട്ടാളിയായി കരുത്തപ്പെടുന്ന ജോണ്‍ ബാബു എന്നയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മരേഷും ഭാര്യയും തമ്മിലുള്ള ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ചിന്താമണി താലൂക്കില്‍ സിദ്ധേപ്പള്ളി ക്രോസില്‍ വച്ച് ജൂണ്‍ 19-നാണ് സംഭവം. ദൃശ്യങ്ങള്‍ വിജയിയുടെ ബന്ധു പകര്‍ത്തുകയും ചെയ്തു. വിജയ് ചെറിയ കത്തി ഉപയോഗിച്ച് ആക്രമിച്ചതിനാല്‍ മരേഷിന് ജീവന്‍ നഷ്ടമായില്ല. മരേഷും വിജയിയുടെ ഭാര്യയും സ്ഥിരമായി ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്, പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആന്ധ്രപ്രദേശ് സ്വദേശികളായ വിജയിയും കുടുംബവും 30 വര്‍ഷം മുന്‍പാണ് ചിന്താമണിയിലെത്തിയത്. കച്ചവടമാണ് കുടുംബത്തിന്റെ ഉപജീവനമാര്‍ഗം. മരേഷിന് സ്വന്തമായുള്ള വാഹനം വിജയി വാടകയ്ക്ക് ഉപയോഗിച്ചിരുന്നതായും വിവരമുണ്ട്. ഭാര്യയുമായി സംസാരിക്കുന്നതില്‍ നിരവധി തവണ വിജയ് മരേഷിന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു. മരേഷിനെ കള്ളം പറഞ്ഞ് കൂട്ടിക്കൊണ്ടുപോയായിരുന്നു ആക്രമിച്ചത്. കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചതിനാല്‍ മരേഷിന് ജീവന്‍ നഷ്ടമായില്ല.

Leave a Reply

Your email address will not be published. Required fields are marked *