ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐയും അറസ്റ്റ് ചെയ്തു. സാക്ഷി എന്ന നിലയില്‍ നിന്ന് കെജ്‌രിവാള്‍ എങ്ങനെ പ്രതിയാകുമെന്ന് കെജ്‌രിവാളിന്റ അഭിഭാഷകര്‍ കോടതിയില്‍ ചോദ്യം ഉന്നയിച്ചു. ജാമ്യം സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തുള്ള ഹര്‍ജി കെജ്‌രിവാള്‍ സുപ്രിംകോടതിയില്‍നിന്ന് പിന്‍വലിച്ചു.
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ കൂടുതല്‍ കൂടുതല്‍ കുരുക്ക് മുറുക്കുകയാണ് സി.ബി.ഐയും. ഇന്നലെ തിഹാര്‍ ജയിലില്‍ എത്തി ചോദ്യം ചെയ്തു പിന്നാലെ ഇന്ന് റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കി. ആദ്യം കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും പിന്നീട് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുകയാണെന്ന് സി.ബി.ഐ കോടതിയില്‍ അറിയിച്ചു.അതേസമയം സാക്ഷി എന്ന നിലയില്‍ നിന്ന് പെട്ടെന്ന് എങ്ങനെ ഒരാള്‍ പ്രതിയാകുമെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകര്‍ ചോദിച്ചു.
എന്നാല്‍ മദ്യനയ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ചത് ഡല്‍ഹി മുഖ്യമന്ത്രിയെന്നും സൗത്ത് ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പിന്നീട് മദ്യനയം ആവുകയായിരുന്നുവെന്നും സി.ബി.ഐ കോടതിയില്‍ ചൂണ്ടിക്കാട്ടി.