സുപ്രീംകോടതി നടപടികള്‍ ചരിത്രത്തില്‍ ആദ്യമായി ലൈവ് സ്ട്രീം ചെയ്യുന്നു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ സ്ഥാനമൊഴിയുന്നതിന്റെ അവസാന ദിനം പ്രമാണിച്ചാണ് സുപ്രീംകോടതി നടപടികള്‍ ലൈവ് സ്ട്രീം ചെയ്യുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് കോടതി നടപടികള്‍ ലൈവായി സ്ട്രീം ചെയ്യുന്നത്. 20 കേസുകളുടെ വാദം കേള്‍ക്കുന്നതും വിധിന്യായങ്ങളും പൊതുജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും.

ചീഫ് ജസ്റ്റിസ് എന്‍.വി.രമണ, നിയുക്ത ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടികളാണ് വെബ് സ്ട്രീം ചെയ്യുക. ഇന്ന് രാവിലെ മുതല്‍ എന്‍ഐസി (നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍)ന്റെ വെബ്കാസ്റ്റ് പോര്‍ട്ടലിലൂടെ കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നാണ് സുപ്രീംകോടതിയിറക്കിയ നോട്ടീസില്‍ പറയുന്നത്.

സുപ്രീംകോടതി നടപടിക്രമങ്ങളുടെ തത്സമയ സ്ട്രീമിംഗിന് തത്വത്തില്‍ അനുമതി നല്‍കിയ 2018ലെ വിധിക്കുശേഷം ആദ്യമായാണ് ഇത്. ലൈവ് സ്ട്രീമിംഗിനായി സുപ്രീംകോടതി ഇ-കമ്മിറ്റി സ്വതന്ത്ര പ്ലാറ്റ്‌ഫോം തയ്യാറാക്കിയിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോം ഭാവിയില്‍ ഹൈക്കോടതികള്‍ക്കും ജില്ലാ കോടതികള്‍ക്കും കൂടി ഉപയോഗിക്കാനാകും. നിലവില്‍ ചില ഹൈക്കോടതികള്‍ ലൈവ് സ്ട്രീമിംഗ് നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *