വർഗീയ സംഘർഷമുണ്ടായ ഹരിയാനയിലെ നൂഹിൽ വീണ്ടും മൊബൈൽ, ഇന്റർനെറ്റ് സേവനം റദ്ദാക്കി.തിങ്കളാഴ്ച വരെയാണ് നിയന്ത്രണം. നൂഹിൽ വീണ്ടും ഘോഷയാത്ര സംഘടിപ്പിക്കുമെന്ന് വിഎച്ച്പി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാതിരിക്കാനാണ് നടപടി.
വിഎച്ച്പി സംഘടിപ്പിച്ച ഘോഷയാത്രക്ക് നേരെയുണ്ടായ കല്ലേറിനെ തുടർന്നാണ്ജൂലൈ 31 ന് സംഘർഷമുണ്ടായത്. സംഘർഷത്തിൽ 6 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് രണ്ടാഴ്ച നൂഹിൽ ഇന്റർനെറ്റ് റദ്ദാക്കിയിരുന്നു. ഹരിയാനയിലെ നൂഹിൽ നടന്ന വർഗീയ കലാപത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. അക്രമത്തിന് പിന്നിലെ മുസ്ലീം വിഭാഗത്തെ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനങ്ങൾ അംഗീകരിക്കാനാകില്ലെന്നും സമുദായങ്ങൾക്കിടെ യോജിപ്പും സൗഹാർദ്ദവും വേണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
