തിരുപ്പതി തിരുമല ക്ഷേത്രത്തിന്‍റെ സ്വത്ത് വിവരങ്ങള്‍ പൂർണമായി പുറത്തുവിട്ട് ട്രസ്റ്റ്. രാജ്യത്തുടനീളമുള്ള 7,123 ഏക്കറിലുള്ള 960 പ്രോപ്പർട്ടികളിൽ നിന്നായി 85,705 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ തങ്ങൾക്കുണ്ടെന്ന് ടിടിഡി ചെയർമാൻ വൈ വി സുബ്ബ റെഡ്ഡി വ്യക്തമാക്കി.ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്ര ട്രസ്റ്റ് എന്ന പെരുമയും തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് സ്വന്തം. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരില്‍ റെക്കോര്‍ഡ് കുറിച്ച ക്ഷേത്രം കൂടിയാണ് തിരുപ്പതി. ആദ്യമായാണ് സ്വത്ത് വിവരങ്ങളുടെ പൂര്‍ണ രൂപം ട്രസ്റ്റ് പുറത്തുവിടുന്നത്. വിവിധയിടങ്ങളിലായി 960 കെട്ടിടങ്ങള്‍, തിരുപ്പതിയില്‍ മാത്രം 40 ഏക്കര്‍ ഹൗസിങ് പ്ലോട്ടുകള്‍, തിരുപ്പതിക്ക് സമീപമുള്ള വിനോദസഞ്ചാര മേഖലയായ ചന്ദ്രഗിരിയില്‍ 2800 ഏക്കര്‍ ഭൂമിയുമുണ്ട്. വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 14,000 കോടി രൂപയുടെ സ്ഥിര നിക്ഷേപവും ട്രസ്റ്റിന്റെ പേരിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *