വയനാട് പുതിയ ഡിസിസി പ്രസിഡൻ്റായി ടി ജെ ഐസക്. ടി സിദ്ദിഖ് എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ ഐസക്കിനെ പിന്തുണച്ചിരുന്നുവെന്നാണ് വിവരം. എൻ ഡി അപ്പച്ചൻ ഇന്നലെ ഡിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പടിയിറങ്ങിയതിന് പിന്നാലെയാണ് പുതിയ അധ്യക്ഷനായി ടി ജെ ഐസകിനെ നിയമിച്ചത്. കല്പറ്റ നഗരസഭയുടെ ചെയർമാനാണ് ടി ജെ ഐസക്.
കോണ്‍ഗ്രസ് നേതാക്കളുടെ കോഴ ഇടപാടില്‍ കുരുങ്ങി വയനാട് ഡിസിസി ട്രഷറല്‍ എംഎൻ വിജയനും മകനും ആത്മഹത്യ ചെയ്തതിന് പിന്നാലെയുള്ള സംഭവവികാസങ്ങള്‍ക്ക് ശേഷമാണ് എൻ ഡി അപ്പച്ചൻ രാജിവെച്ചത്.
എം എൻ വിജയൻ്റെയും മകൻ്റെയും മരണത്തില്‍ രണ്ടാം പ്രതായാണ് എൻ ഡി അപ്പച്ചൻ. പിന്നീട് അപ്പച്ചൻ്റെ അടുത്ത ആളും മുള്ളൻകൊല്ലി പഞ്ചായത്തംഗവുമായ ജോസ് നല്ലേടം ആത്മഹത്യ ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസില്‍ വീഭാഗീയത ശക്തമാകുകയായി. ഇതിന് പിന്നാലെയാണ് എൻ ഡി അപ്പച്ചൻ രാജിവെക്കുന്നതും പുതിയ ഡിസിസി പ്രസിഡൻ്റിനെ തിരഞ്ഞെടുത്തതും.
