തിരുവനന്തപുരത്ത് അംഗനവാടി വർക്കർ കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അംഗനവാടി വർക്കർ പുഷ്പകലക്കെതിരെ നരുവാമൂട് പൊലീസാണ് കേസെടുത്തുത്.
സി ഡബ്ലിയു സിയുടെ നിർദ്ദേശത്തെ തുടർന്ന് അമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് കുഞ്ഞിൻ്റെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയത്. ജുവനൈൽ ജസ്റ്റിസ് വകുപ്പ് ഉൾപ്പെടെ ചേർത്താണ് കേസ്.
