ഒളവണ്ണ പഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച പള്ളിക്കടവ് മൂലക്കോട് റോഡ് പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 6 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി അധ്യക്ഷയായി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി പറശ്ശേരി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ബാബുരാജൻ, എം സിന്ധു, പഞ്ചായത്ത് അംഗം എൻ സബീല, വാർഡ് കൺവീനർ കെ ഫിറോസ്, സിഡിഎസ് അംഗം സി പ്രസന്ന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *