ബെംഗളൂരു: കർണാടകയിലെ രാമനഗര ജില്ലയുടെ പേര് മാറ്റാൻ കർണാടക സർക്കാർ. രാമനഗരയെ ‘ബെംഗളൂരു സൗത്ത്’എന്ന് പുനർനാമകരണം ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അറിയിച്ചു .രാമനഗര ജില്ല മുഴുവൻ ബെംഗളൂരു പരിധിയിൽപ്പെട്ടതാണെന്നും അതിലെ നാല് താലൂക്കുകളിലെ നിവാസികൾ “ബെംഗളൂരുകാരാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർദിഷ്ട ബെംഗളൂരു സൗത്ത് ജില്ലയിൽ ചന്നപട്ടണ, രാമനഗര, കനകപുര, മഗഡി, ഹരോഹള്ളി എന്നീ അഞ്ച് താലൂക്കുകൾ ഉൾപ്പെടും. രാമനഗര താലൂക്ക് ഈ ജില്ലയുടെ ആസ്ഥാനമായിരിക്കും . കനകപുര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശിവകുമാർ, രാമനഗര ജില്ലയെ ബെംഗളൂരുവിനു കീഴിലാക്കാനുള്ള നിർദ്ദേശവും രൂപരേഖയും ഉടൻ അവതരിപ്പിക്കുമെന്നും പറഞ്ഞു. എന്നാൽ ഇത് ഡികെയുടെ റിയൽ എസ്റ്റേറ്റ് മെച്ചപ്പെടുത്താനുള്ള നീക്കമാണെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി ആരോപിച്ചു. 2007 ആഗസ്തിൽ ജെഡി(എസ്)-ബിജെപി സഖ്യത്തിന് കീഴിലാണ് രാമനഗര ജില്ല രൂപീകൃതമായത്.ജില്ലയിൽ രാമനഗര, ചന്നപട്ടണ, മഗഡി, കനകപുര താലൂക്കുകൾ ഉൾപ്പെടുന്നു, ജില്ലയുടെ ആസ്ഥാനം ബെംഗളൂരു നഗരത്തിൽ നിന്ന് 48 കിലോമീറ്റർ അകലെയാണ്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
