ഡല്‍ഹി: ഡല്‍ഹിയിലെ നാങ്‌ഗ്ലോയില്‍ വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഏഴ് മാസം ഗര്‍ഭിണിയായ കാമുകിയെ യുവാവ് കൊന്ന് കുഴിച്ചുമൂടി. സോണിയെന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ സഞ്ജു എന്ന സലീമിനെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന സോണിക്ക് 6,000ത്തിലധികം ഫോളോവേഴ്‌സുണ്ട്. കൂടാതെ തന്റെയും കാമുകന്‍ സലീമിന്റെയും നിരവധി ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നു. സലീമും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സോണിക്കൊരു പുതിയ സുഹൃത്തുണ്ടെന്ന വിവരം തങ്ങള്‍ അറിഞ്ഞിരുന്നതായും എന്നാല്‍ അതെക്കുറിച്ച് ചോദിക്കുമ്പോള്‍ പ്രേതമാണെന്ന് പറയുമായിരുന്നുവെന്നും പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.

ഏഴ് മാസം ഗര്‍ഭിണിയായ സോണി തന്നെ വിവാഹം സലീമിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതിച്ച സലീം ഗര്‍ഭഛിദ്രം ചെയ്യാനും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും വഴക്കിടാറുണ്ടായിരുന്നു. തിങ്കളാഴ്ച സലീമിനെ കാണാന്‍ വീട്ടില്‍ നിന്നിറങ്ങിയ സോണിയെ യുവാവും കൂട്ടാളികളും ചേര്‍ന്ന് ഹരിയാനയിലെ രോഹ്തകിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടി. സലീമിനെയും സഹായികളില്‍ ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റൊരാള്‍ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *