മലപ്പുറം: കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. മലപ്പുറം പൂക്കോട്ടൂരിൽ വണ്ടി പൂട്ട് മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വണ്ടി പൂട്ടുമത്സരത്തിന് അംഗീകാരം നൽകാനുള്ള ആവശ്യം സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

ഫുട്‌ബാൾ ഇതിഹാസം ലയണൽ മെസിയും ലോകകപ്പ് നേടിയ അർജന്റീന ടീമും കേരളത്തിലേക്ക് എത്തില്ല. അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. നവംബറിൽത്തന്നെ കളിനടത്താൻ സർക്കാരും സ്‌പോൺസറും പരാമവധി ശ്രമിച്ചെന്നാണ് ഇക്കാര്യത്തിൽ അബ്ദുറഹ്മാൻ മലപ്പുറത്ത് പറഞ്ഞത്. അർജന്റീന ടീം കേരളത്തിൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷ. അതിനായി ഇപ്പോഴും ശ്രമം തുടരുകയാണ്, ടീം കേരളത്തിലേയ്ക്ക് വരുന്നതിനുള്ള വാതിലുകൾ പൂർണമായും അടഞ്ഞിട്ടില്ലെന്നും മന്ത്രി കഴിഞ്ഞദിവസം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *