രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,549 പേര്‍ക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. 9,868 പേർ രോഗമുക്തരായി.ഇതോടെ രോഗമുക്തി നിരക്ക് 98.33 ശതമാനമായി തുടരുകയാണ്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. 1.10 ലക്ഷം സജീവ കേസുകളാണ് നിലവിലുള്ളത്.

അതേസമയം, ആശങ്കയായി കോവിഡ് മരണങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്നലെ 488 പേരാണ് മഹാമാരി ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 4,67,468 ആയി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 83.88 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *