ഭരണഘടനാ ദിനത്തിൽ കുടുംബ രാഷ്ട്രീയത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ അസ്ഥിരമാക്കാൻ ശ്രമിക്കുന്നു എന്ന ആരോപമാണ് അദ്ദേഹം ഉയർത്തിയത്. അഴിമതിയെ സ്ഥാപനവത്ക്കരിക്കാനാണ് കുടുംബ വാഴ്ചയുമായി മുന്നോട്ട് പോകുന്ന പാർട്ടികൾ ശ്രമിക്കുന്നതെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി. ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ട പാർട്ടികൾ എങ്ങനെ ജനാധിപത്യത്തെ സംരക്ഷിക്കും. കുടുംബങ്ങൾക്ക് വേണ്ടി കുടുംബങ്ങളാൽ നയിക്കപ്പെടുന്ന കുടുംബങ്ങളുടെ പാ‍ർട്ടികളാണ് ഇന്ത്യയിൽ ചിലത്. രാഷ്ട്രീയകക്ഷികളിലെ കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്പ്രധാനമന്ത്രി ആരോപിച്ചു.

പാർലമെന്റിൻ്റെ സെൻട്രൽ ഹാളിൽ നടന്ന ഭരണഘടനാ ദിനാചരണം രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഉദ്ഘാടനം ചെയ്തത്.

ഭീകരവാദത്തെ ശക്തമായി നേരിടുകയാണ് സർക്കാർ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മുംബൈ ദീകരാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച വർക്ക് അദ്ധേഹം ശ്രദ്ധാജ്ഞലി അർപ്പിച്ചു. പാർലമെന്റിൻ്റെ സെൻട്രൽ ഹാളിൽ നടന്ന ഭരണ ഘടനാ ദിനാചരണം പ്രതിപക്ഷപാർട്ടികൾ ബഹിഷ്‌ക്കരിച്ചു. അതേസമയം പ്രധാനമന്ത്രിയുടെ നടത്തിയ വിമർശനത്തെ കോൺഗ്രസ് തള്ളിക്കളഞ്ഞു. നിലനിൽപ്പിനായുള്ള അവസാനത്തെ അടവുകളാണ് പ്രധാനമന്ത്രി പയറ്റുന്നത്. വസ്തുതാ വിരുദ്ധമായ ആരോപണത്തിൻ്റെ രാഷ്ട്രിയം ജനങ്ങൾ തിരിച്ചറിയും എന്നും കോൺഗ്രസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *