തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. കൊല്ലം വിജിലൻസ് കോടതിയാണ് തീരുമാനം എടുത്തിരിക്കുന്നത്. നേരത്തെ റിമാൻഡിൽ ആയിരുന്നു പത്മകുമാർ. പ്രത്യേക അന്വേഷണ സംഘം ആവിശ്യപ്പെട്ടതിനെ തുടർന്നാണ് പത്മകുമാറിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *