നടി തുനിഷ ശർമ്മയുടെ ആത്മഹത്യക്ക് കാരണം ലവ് ജിഹാദെന്ന് ആരോപിച്ച് ബിജെപി മന്ത്രിയും രംഗത്ത്. തുനിഷ ശർമ്മയുടെ മരണം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും മരണത്തിന് പിന്നില്‍ ലവ് ജിഹാദ് സശയിക്കുന്നുണ്ടെന്നുമായിരുന്നു ഗിരീഷ് മഹാജന്‍റെ പ്രതികരണം.ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ ലൗ ജിഹാദിനെതിരെ കർശനമായ നിയമം കൊണ്ടുവരാൻ ആലോചിക്കുന്നുണ്ടെന്നും മഹാജൻ പറഞ്ഞു.നേരത്തേ ബിജെപി എംഎൽഎ രാം കദമും ഇതേ ആരോപണം നടത്തിയിരുന്നു.എന്നാൽ ഈ ആരോപണങ്ങൾ പോലീസ് നിഷേധിച്ചു. അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ഷീസാന്റെയും തുനിഷയുടെയും ഫോണുകൾ കണ്ടെടുത്തിട്ടുണ്ടെന്നും എ.സി.പി ചന്ദ്രകാന്ത് യാദവ് വ്യക്തമാക്കി.
തുനിഷയും ഷീസാനും പ്രണയത്തിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇരുവരും വേർപിരിഞ്ഞത്. ഇതിന് പിന്നാലെയാണ് നടി സ്വയം ജീവനൊടുക്കിയതെന്നും എ.സി.പി വാർത്താസമ്മേളനത്തിൽ അറിയിച്ചു.മഹാരാഷ്ട്രയിലെ വാസിയിലെ സീരിയിൽ ലൊക്കേഷനിൽ വച്ച് നടി തുനിഷ ശർമ്മയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഷൂട്ടിംഗിനിടെയുള്ള ടീബ്രേക്കിലാണ് നടി ആത്മഹത്യ ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *