മധ്യപ്രദേശില്‍ 19കാരിയായ കാമുകിയെ ക്രൂരമായി മർദ്ദിച്ച യുവാവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. രേവാ സ്വദേശിയായ പങ്കജ് ത്രിപാഠി(24)യുടെ വീടാണ് ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചത്. പിന്നാലെ 24 കാരനായ പങ്കജ് ത്രിപാഠി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകി വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇയാൾ മർദ്ദിച്ചത്. ഡ്രൈവറായി ജോലിചെയ്യുന്ന ഇയാളുടെ ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.പെണ്‍കുട്ടിയെ മുഖത്തടിച്ച് മുടിയില്‍ കുത്തിപിടിച്ച് മര്‍ദിക്കുന്നതും പിന്നീട് നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. നിലത്തുവീണ പെണ്‍കുട്ടിയുടെ മുഖത്തും തലയിലും നിരന്തരം ചവിട്ടിയ പ്രതി, അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ പിടിച്ച് എഴുന്നേല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബോധരഹിതയായി മണിക്കൂറുകളോളം റോഡരികില്‍ കിടന്ന പെണ്‍കുട്ടിയെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *