ഭഷണത്തില്‍ മായം കലര്‍ത്തുന്നത് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി മധ്യപ്രദേശ്. ഇത് സംബന്ധിച്ച് നിയമഭേദഗതി നടത്തിയതായി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ നിയമസഭയെ അറിയിച്ചു. നേരത്തെ ആറ് മാസമായിരുന്നു തടവുശിക്ഷ. കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങള്‍ വില്‍പന നടത്തുന്നതും ശിക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിയമഭേദഗതി പാസാക്കി. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *