ഉത്തര്‍പ്രദേശിലെ അഞ്ചാംഘട്ട തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് പുരോഗമിക്കുന്നു. ഇതുവരെ 25 ശതമാനം പോളിംഗ് നടന്നു.12 ജില്ലകളിലെ 61 മണ്ഡലങ്ങളാണ് ഇന്ന് ജനവിധിയെഴുതുന്നത്. രാവിലെ മുതൽ പോളിംഗ് ബൂത്തുകളില്‍ നല്ല തിരക്കാണ്

12 മണിയോടെ തന്നെ അയോധ്യ, അമേത്തി, റായ്ബറേലി, പ്രയാഗ് രാജ് തുടങ്ങിയ നിര്‍ണ്ണായക മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനം ഇരുപത് കഴിഞ്ഞു. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ ചര്‍ച്ചയാക്കിയ കര്‍ഷക പ്രക്ഷോഭം പ്രതിപക്ഷം ഈ മേഖലകളിലും ആയുധമാക്കിയിരുന്നു.

ബിജെപി പ്രകടിപ്പിക്കുന്ന ആത്മവിശ്വാസമനുസരിച്ച് കര്‍ഷക പ്രക്ഷോഭം വോട്ടിംഗില്‍ ഒരു പ്രതിഫലനവും ഉണ്ടാക്കില്ല . ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും സിരാതു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കേശവ് പ്രസാദ് മൗര്യ, കോണ്‍ഗ്രസ് നേതാവും റാംപൂര്‍ ഖാസ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ആരാധന മിശ്ര തുടങ്ങിയ പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *