‘ദി കേരളാ സ്റ്റോറി 2’ന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ സുഷ്രുത് ധർമാധികാരി, പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചാണ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയത്. സെൻസർ ബോർഡിന്റെ അംഗീകാരം ലഭിച്ച ചിത്രമാണിതെന്നും ടീസർ പുറത്തിറങ്ങി 16 ദിവസത്തിന് ശേഷം ഹർജി നൽകിയത് അനാവശ്യമാണെന്നുമുള്ള നിർമ്മാതാക്കളുടെ വാദം കോടതി അംഗീകരിച്ചു. ചില സാമൂഹിക വിപത്തുകളെക്കുറിച്ച് സംസാരിക്കുന്ന ചിത്രം കേരളത്തെ അപമാനിക്കുന്നില്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്നും നിർമ്മാതാക്കൾ കോടതിയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *