
കുന്ദമംഗലം വെസ്റ്റ് മലയമ്മയിൽ നീതിക്കായി പോരാടുന്ന തടമ്പറ്റ മജീദ് നടത്തുന്ന കുടുംബ സത്യാഗ്രഹത്തിന് പിന്തുണയേകാൻ ചേർന്ന സർവകക്ഷിയോഗത്തിൽ വെച്ച് സമരസഹായ സമിതി രൂപീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
1) പി. അശോകൻ – വാർഡ്‌മെമ്പർ (Co-Ordinator)
2) കെ എം അബൂബക്കർ ഹാജി (മുണ്ടോട്ട് മഹല്ല് പ്രസിഡണ്ട് )
3) ചോയിക്കുട്ടി (സി പി എം ലോക്കൽ കമ്മിറ്റി മെമ്പർ )
4) കെ എം സാമി (സെക്രട്ടറി, മലയമ്മ. സി പി എം ലോക്കൽ കമ്മിറ്റി മെമ്പർ )
5) മൊയ്‌ദീൻ മാസ്റ്റർ (മലയമ്മ മഹല്ല് സെക്രട്ടറി )
6) പി സി അബ്ദുറഹിമാൻ (സി പി ഐ എം )
7) മൊയ്‌ദു ഹാജി (മലയമ്മ മഹല്ല് പ്രസിഡന്റ് )എന്നിവരെ തെരഞ്ഞെടുത്തു.
എ. വാസു ആമുഖ പ്രസംഗം നടത്തി. ചുടലക്കൽ അബ്ദുളള ഹാജി അധ്യക്ഷത വഹിച്ചു. ഹുസൈൻ മുട്ടാഞ്ചേരി സ്വാഗതവും കെ കുഞ്ഞിക്കോയ നന്ദിയും പറഞ്ഞു.
