ജില്ലയിൽ കോവിഡ് രോഗവ്യാപനം നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിന് രാഷ്ട്രീയ-മത-സാമൂഹിക വിഭാഗങ്ങളുടെ കൂട്ടായ പങ്കാളിത്തവും പ്രവർത്തനവും ഉണ്ടാകണമെന്ന് സർവ്വകക്ഷി യോഗം.ജില്ലയിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കുന്നതിനും ജില്ല കളക്ടറുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി.

രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ സംഘടനാ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ വാർഡു തല ആർ.ടികളുടെ പ്രവർത്തനം സജീവമാക്കും.

കോവി ഡ് മുക്ത വാർഡ് എന്ന ലക്ഷ്യത്തോടെ എല്ലാ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും വാർഡ് തല പ്രവർത്തനം ഏകോപിപ്പിക്കും.

കോവി ഡ് ടെസ്റ്റ് നടത്തി ഫലം കാത്തിരിക്കുന്നവർ പുറത്തിറങ്ങുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാൽ ആർ ആർ ടി വളണ്ടിയർമാരും പൊലീസും നിരീക്ഷണം ശക്തമാക്കും.

ടെസ്റ്റ് റിസൽട്ട് വേഗത്തിൽ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കും. ഇതിലേക്കായി സ്വകാര്യ മെഡിക്കൽ കേളജിന്റെ എക്സ്ട്രാക്ടിംഗ് മെഷീൻ ഏറ്റെടുക്കും.

പ്രാദേശിക തലത്തിൽ ഒരുക്കുന്ന എഫ്.എൽ.ടി.സി കളിൽ സന്നദ്ധ സേവനം നൽകുന്നതിന് സഹകരണ ആശുപത്രികൾ ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളോട് അഭ്യർത്ഥിക്കും .

ആരാധനാലയങ്ങളിൽ കൂടുതൽ ആളുകൾ എത്തുന്നത് കർശനമായി നിരീക്ഷിക്കും.

കണ്ടെയ്ൻമെന്റ് സോണിലും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിലും ഏർപെടുടുത്തുന്ന നിയന്ത്രണങ്ങൾ പാലിക്കാൻ മുഴുവൻ ജന സമൂഹവും തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *